ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം, ധാര്‍ഷ്ട്യം നിറഞ്ഞത്; ബിജെപി പ്രകടനപത്രികയ്‌ക്കെതിരേ രാഹുല്‍ ഗാന്ധി

ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘവീക്ഷണമില്ലാത്തതുമാണ് അവരുടെ പ്രകടനപത്രിക. ബിജെപിയുടെ പ്രകടനപത്രിക രൂപീകരിക്കപ്പെട്ടത് അടച്ചിട്ട മുറിയിലാണ്. ജനങ്ങളുടെ അഭിപ്രായമില്ലാതെയാണ് ഇത് പുറത്തിറക്കിയത്.

Update: 2019-04-09 04:59 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നും രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘവീക്ഷണമില്ലാത്തതുമാണ് അവരുടെ പ്രകടനപത്രിക. ബിജെപിയുടെ പ്രകടനപത്രിക രൂപീകരിക്കപ്പെട്ടത് അടച്ചിട്ട മുറിയിലാണ്. ജനങ്ങളുടെ അഭിപ്രായമില്ലാതെയാണ് ഇത് പുറത്തിറക്കിയത്.

എന്നാല്‍, വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. അത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണ്. ശക്തമായതും വിവേകത്തോടെയുള്ളതുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് 'സങ്കല്‍പ് പത്ര' എന്ന് പേരിട്ടിരിക്കുന്ന ബിജെപി പ്രകടനപത്രിക ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്നാണ് പുറത്തിറക്കിയത്. വികസനത്തോടൊപ്പം ഹിന്ദുത്വവും ദേശീയതയും മുദ്രാവാക്യങ്ങളായി വീണ്ടുമുയര്‍ത്തിക്കൊണ്ടുള്ളതാണ് പ്രകടനപത്രിക. 

Tags:    

Similar News