മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട;കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ മൂന്ന് കോടി രൂപ പിടികൂടി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ നിന്ന് ഏഴരക്കോടിയോളം കുഴല്‍പ്പണം പോലിസ് പിടിച്ചെടുത്തിരുന്നു

Update: 2022-03-15 05:00 GMT

മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട.കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മൂന്ന് കോടി രൂപ പോലിസ് പിടിച്ചെടുത്തു.സംഭവത്തില്‍ രണ്ട് വേങ്ങര സ്വദേശികളെ അറസ്റ്റ് ചെയ്തു.ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍തുക പിടിച്ചെടുത്തത്. പ്രതികളെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയില്‍ നിന്ന് ഏഴരക്കോടിയോളം കുഴല്‍പ്പണം പോലിസ് പിടിച്ചെടുത്തിരുന്നു. വളാഞ്ചേരിയില്‍വച്ചുതന്നെ കഴിഞ്ഞ ദിവസം രണ്ട് കോടിയോളം രുപയും പെരിന്തല്‍മണ്ണയില്‍ വച്ച് 90 ലക്ഷം രൂപയും മലപ്പുറത്തുവച്ച് ഒന്നരക്കോടി രൂപയും പിടികൂടിയിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പടെ വലിയ രീതിയില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു.വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.


Tags: