കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹ്യ അടുക്കളകളില്‍നിന്ന് 4,673 പേര്‍ക്ക് കൂടി ഭക്ഷണം നല്‍കി

2,852 പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കിയത്. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 2,027 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തത്.

Update: 2020-05-11 13:54 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹ്യ അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ 4,673 പേര്‍ക്ക് കൂടി ഭക്ഷണം വിതരണം ചെയ്തു. 2,852 പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കിയത്. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 2,027 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തത്. 1,370 പേര്‍ക്ക് അത്താഴവും 451 പേര്‍ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഇന്നലെ ഗ്രാമപ്പഞ്ചായത്തുകളില്‍ 1,942 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 1,469 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 277 പേര്‍ക്ക് പ്രാതലും 1,052 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ 910 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി. 558 പേര്‍ക്കുള്ള ഉച്ച ഭക്ഷണം ഇതില്‍ സൗജന്യമായിരുന്നു. 174 പേര്‍ക്ക് പ്രാതലും 318 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. 

Tags:    

Similar News