കൊച്ചിയില്‍ മൂന്ന് അസം സ്വദേശികള്‍ അറസ്റ്റില്‍

മണ്ണൂരില്‍ നിന്നാണ് കുന്നത്തുനാട് സിഐ മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Update: 2018-11-29 05:11 GMT

കൊച്ചി: കൊച്ചിയില്‍ അസം സ്വദേശികളായ മൂന്നുപേരെ സംശയകരമായ സാഹചര്യത്തില്‍പോലിസ് പിടികൂടി. മണ്ണൂരില്‍ നിന്നാണ് കുന്നത്തുനാട് സിഐ മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സായുധ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നും അസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണെന്നും പോലിസ് അറിയിച്ചു.

അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസാം പോലിസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ് എറണാകുളത്തെത്തിയത്. തൊഴിലാളികളെന്ന വ്യാജേന താമസിച്ച് വരികയായിരുന്ന ഇവര്‍ രണ്ടാഴ്ചയായി കേരളത്തിലെത്തിയിട്ടെന്നാണു സൂചന. അസം പോലിസിനെ വിവരമറിയിച്ചിട്ടുണ്ട്. അവരെത്തിയാല്‍ മൂവരെയും കൈമാറും. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് മൂട്ടോളിയില്‍ നിന്ന് നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്(എന്‍ഡിഎഫ്ബി) ഓര്‍ഗനൈസിങ് സക്രട്ടറിയും പതിനാറാം ബറ്റാലിയന്‍ കമാന്‍ഡന്റുമായ അസം ചിരാഗ് ജില്ല സ്വദേശി ബി എല്‍ ദിന്‍ഗ എന്ന ലിബിയോണ്‍ ബസുമതാരിയെ പോലിസ് പിടികൂടിയിരുന്നു. അസമിലെ മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരേയാണ് ബോഡോലാന്റ് കൂടുതലായും ആക്രമണങ്ങള്‍ നടത്താറുള്ളത്. 

Tags:    

Similar News