തലപ്പാടിയില്‍ ലീഗ് റാലിക്കു നേരെ ബിജെപിയുടെ കല്ലേറ്

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

Update: 2019-05-25 16:21 GMT

കാസര്‍കോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് നടത്തിയ ബൈക്ക് റാലിക്കു നേരെ കല്ലേറ്. അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് അക്രമികളെ പിന്തിരിപ്പിക്കാന്‍ ലാത്തിവീശി. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.


Tags: