എറണാകുളത്തും ചാലക്കുടിയിലും കനത്ത പോളിംഗ്; എറണാകുളത്ത് -27.89 ഉം ചാലക്കുടിയില്‍ 30.14 ഉം ശതമാനം

ചാലക്കുടി ലോക് സഭാ മണ്ഡലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കുന്നത്ത് നാടിലാണ്-32.62 ശതമാനം.കുറവ് രേഖപെടുത്തിയിരിക്കുന്നത് അങ്കമാലിയിലാണ് 27.3 ശതമാനം. എറണാകുളം ലോക് സഭാ മണ്ഡലത്തില്‍് തൃക്കാക്കരയിലാണ് ഇതുവരെ കൂടുതല്‍ ശതമാനം വോട്ട് രേഖപെടുത്തിയിരിക്കുന്നത്- 29.29 ശതമാനം.കുറവ്് കൊച്ചി നിയോജകമണ്ഡലത്തിലാണ് 26.13 ശതമാനം

Update: 2019-04-23 06:52 GMT

കൊച്ചി: വോട്ടെടുപ്പ് തുടങ്ങി അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എറണാകുളത്തും ചാലക്കുടിയിലും മികച്ച പോളിംഗ്.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ്.എസ്ഡിപി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍കുഞ്ഞ്,എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മല്‍സരിക്കുന്ന ചാലക്കുടി ലോക് സഭാ മണ്ഡലത്തില്‍ ഉച്ചയക്ക് 12 വരെയുള്ള കണക്കനുസരിച്ച് വോട്ടിംഗ് ശതമാനം 30.14 ശതമാനം പിന്നിട്ടു.യുഡ്എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്, എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍, എന്‍ഡിഎ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ മല്‍സരിക്കുന്ന എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ ഇതുവരെ 27.89 ശതമാനം പോളിംഗാണ് നടന്നിരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ നടന്നതിനേക്കാള്‍ കുടുതല്‍ പോളിംഗ് രേഖപെടുത്തുമെന്ന വിലയിരുത്തലാണ് അഞ്ചു മണിക്കൂര്‍ പിന്നിട്ടുപ്പോള്‍ വ്യക്തമാകുന്നത്.

ചാലക്കുടി ലോക് സഭാ മണ്ഡലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കുന്നത്ത് നാടിലാണ്-32.62 ശതമാനം.കുറവ് രേഖപെടുത്തിയിരിക്കുന്നത് അങ്കമാലിയിലാണ് 27.3 ശതമാനം. കൈപ്പമംഗലം 28.55,ചാലക്കുടി 30.48,കൊടുങ്ങല്ലൂര്‍ 29.27,പെരുമ്പാവൂര്‍ 30.87,ആലുവ 29.28 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.എറണാകുളം ലോക് സഭാ മണ്ഡലത്തില്‍് തൃക്കാക്കരയിലാണ് ഇതുവരെ കൂടുതല്‍ ശതമാനം വോട്ട് രേഖപെടുത്തിയിരിക്കുന്നത്- 29.29 ശതമാനം.കുറവ്് കൊച്ചി നിയോജകമണ്ഡലത്തിലാണ് 26.13 ശതമാനം. കളമശ്ശേരി- 28.36,പറവൂര്‍ -29.15,വൈപ്പിന്‍ -27.82,തൃപ്പൂണിത്തുറ- 26.32,എറണാകുളം- 28.15 എന്നിങ്ങനെയാണ് പോൡഗ് ശതമാനം.വരും മണിക്കൂറില്‍ രണ്ടു ലോക് സഭാ മണ്ഡലങ്ങളിലും പോളിംഗ് ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Tags:    

Similar News