അച്ഛേ ദിന്‍, അച്ഛേ ദിന്‍; മോദിയെ പരിഹസിച്ച് ലാലുവിന്റെ ഡബ്‌സ്മാഷ്

17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വെറലാവുകയാണ്

Update: 2019-04-14 11:10 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ്. എല്ലാവര്‍ക്കും 15 ലക്ഷം അച്ഛേദിന്‍, അച്ഛേദിന്‍ എന്നിങ്ങനെയുള്ള മോദിയുടെ വാക്കുകള്‍ക്ക് ചുണ്ടനക്കിയാണ് ലാലു ട്വിറ്ററിലൂടെ ഡബ്‌സ്മാഷ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വെറലാവുകയാണ്. എന്നാല്‍, വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്നോ എപ്പോഴാണോ ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവില്‍ ചികില്‍സയ്ക്കായി ആശുപത്രിയിലാണ്.



Tags:    

Similar News