പിക്കോകെയര്‍ 450 ചികില്‍സാ സംവിധാനം കേരളത്തില്‍ അവതരിപ്പിച്ച് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാനും നഖത്തിലെ ഫംഗസ് ബാധയകറ്റാനും ടാറ്റു റിമൂവലിനും ഏറെ സഹായകമാണ് പുതിയ പിക്കോകെയര്‍ 450 ഉപകരണമെന്ന് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ എംഡി ഡോ. ജോര്‍ജ് കോളുതറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പിക്കോകെയര്‍ ഉപകരണമാണ് ഇത്.ദക്ഷിണ കൊറിയ ആസ്ഥാനമായ വോണ്‍ടെക് നിര്‍മിച്ച പിക്കോകെയര്‍ യുഎസ്എഫ്ഡിഎ, യൂറോപ്യന്‍ സിഇ, കൊറിയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ ആഗോള ഗുണമേന്മ പരിശോധനാ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു

Update: 2020-02-22 05:44 GMT

കൊച്ചി: കൊച്ചിയിലെ ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ അത്യാധുനിക ലേസര്‍ ചികില്‍സാ ഉപകരണമായ പിക്കോകെയര്‍ 450 കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാനും നഖത്തിലെ ഫംഗസ് ബാധയകറ്റാനും ടാറ്റു റിമൂവലിനും ഏറെ സഹായകമാണ് പുതിയ പിക്കോകെയര്‍ 450 ഉപകരണമെന്ന് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ എംഡി ഡോ. ജോര്‍ജ് കോളുതറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പിക്കോകെയര്‍ ഉപകരണമാണ് ഇത്.ദക്ഷിണ കൊറിയ ആസ്ഥാനമായ വോണ്‍ടെക് നിര്‍മിച്ച പിക്കോകെയര്‍ യുഎസ്എഫ്ഡിഎ, യൂറോപ്യന്‍ സിഇ, കൊറിയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ ആഗോള ഗുണമേന്മ പരിശോധനാ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു.

മുംബൈ ആസ്ഥാനമായ ആകാര്‍ മെഡിക്കല്‍ ടെക്നോളജീസാണ് പിക്കോകെയറിന്റെ ഇന്ത്യയിലെ ഏക വിതരണക്കാര്‍.അതിവേഗ ലേസര്‍ ഉപകരണമായ പിക്കോകെയര്‍ സൗന്ദര്യ ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണെന്നും സെക്കന്‍ഡിന്റെ വളരെ കുറഞ്ഞ അംശം മാത്രമാണ് ഇതിന്റെ പള്‍സ് ഡ്യൂറേഷന്‍. അതുകൊണ്ട് ചികിത്സ വളരെ കൃത്യവും വിജയകരവുമാകുമെന്നും ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു.ഹെക്സഗണല്‍ മള്‍ട്ടി ഫോക്കല്‍ ലെന്‍സോടു കൂടിയ നൂതനമായ ഹെക്സാ ഹാന്‍ഡ് പീസ് ഉപയോഗിക്കുന്ന പിക്കോകെയര്‍ മുഖക്കുരു മൂലമുള്ള പാട്, ചുളിവുകള്‍, കറുപ്പ് നിറം തുടങ്ങിയവ മാറ്റാന്‍ ഏറെ ഫലപ്രദമാണ്. കൂടാതെ ലേസര്‍ രശ്മി മൂലമുള്ള പാര്‍ശ്വഫലം ഉണ്ടാവുകയുമില്ലെന്നും ഡോ. ജോര്‍ജ് വ്യക്തമാക്കി.ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ മേരി ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News