അമ്മയ്ക്കും സഹോദരിക്കും മര്‍ദ്ദനം: യുവാവ് അറസ്റ്റില്‍

പയ്യരട്ട വീട്ടില്‍ പ്രജിത്തിനെയാണ് പരിയാരം സിഐ കെ വി ബാബു അറസ്റ്റ് ചെയ്തത്. പയ്യന്നുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Update: 2019-10-19 16:59 GMT

കണ്ണൂര്‍: അമ്മയെയും സഹോദരിയെയും മര്‍ദിച്ചെന്ന പരാതിയില്‍ ചെറുതാഴം സ്വദേശിയായ യുവാവ് അറസ്റ്റില്‍. പയ്യരട്ട വീട്ടില്‍ പ്രജിത്തിനെയാണ് പരിയാരം സിഐ കെ വി ബാബു അറസ്റ്റ് ചെയ്തത്. പയ്യന്നുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രജിത്തിന്റെ അമ്മ പാര്‍വതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൂടാതെ അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടില്‍ കയറുന്നതില്‍നിന്നും കോടതി ഇയാള്‍ക്ക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉത്തരവ് ലംഘിച്ച് പ്രജിത്ത് വീട്ടില്‍ കയറുകയും മാതാവിനെയും സഹോദരിയേയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.


Tags:    

Similar News