വാക്കുതര്‍ക്കം; തൊടുപുഴയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

Update: 2022-06-14 06:41 GMT

ഇടുക്കി: തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജു (30) വാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ സുഹൃത്ത് നോബിള്‍ തോമസിനെ പോലിസ് അറസ്റ്റ് ചെയ്തു.

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ നോബിള്‍, മജുവിനെ കല്ലിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായ മജുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്ഥലത്തുനിന്നും മുങ്ങിയ നോബിളിനെ പിന്നീട് തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News