ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

Update: 2022-08-02 14:22 GMT

കൊല്ലം: ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. അയത്തില്‍ സ്വദേശി നൗഫലിനെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചോടെ പള്ളിമണ്‍ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നൗഫല്‍ കുളിക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. പോലിസും നാട്ടുകാരും ചേര്‍ന്ന് നൗഫലിനായി തിരച്ചില്‍ നടത്തുകയാണ്.

Tags:    

Similar News