പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

Update: 2022-07-31 16:33 GMT

പത്തനംതിട്ട: കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി. കൊല്ലമുള സ്വദേശി അദൈ്വതി (22) നെയാണ് കാണാതായത്. രണ്ടുപേരാണ് തോട്ടിലിറങ്ങിയത്. ഇതില്‍ സാമുവലി (22)നെ രക്ഷപ്പെടുത്തി. ഇയാളെ എരുമേലി മൂക്കുട്ടതറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദൈ്വതിനായി തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കൊക്കാത്തോട് നെല്ലിക്കാപാറയില്‍തോട് കരകവിഞ്ഞ് കാര്‍ ഒഴുക്കില്‍പ്പെട്ടു.

കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. നാട്ടുകാര്‍ കാര്‍ വടം കൊണ്ട് കെട്ടിനിര്‍ത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് കനത്ത മഴയാണ് പെയ്തിറങ്ങിയത്. തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിരുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News