തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2023-02-20 02:10 GMT

തൃശൂര്‍: പട്ടിക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊച്ചി സ്വദേശി മരിച്ചു. മോദി കെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശി അര്‍ജുന്‍ ബാബു (25) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ രണ്ടിന് മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയില്‍ പട്ടിക്കാട് മേല്‍പാതയിലാണ് അപകടമുണ്ടായത്.

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മൈല്‍ക്കുറ്റിയില്‍ ഇടിച്ചാണ് അപകടം. പലതവണ മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. പാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. പള്ളുരുത്തി സ്വദേശികളായ ആറുപേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നിസാമിന്റെ പരിക്ക് (25) ഗുരുതരമാണ്.

Tags:    

Similar News