വിദേശ വനിതയോട് ലൈംഗിക അതിക്രമം; കൊല്ലത്ത് യുവാവ് അറസ്റ്റില്‍

വിദേശ വനിതയെ ഇയാള്‍ ആദ്യം ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ചപ്പോഴാണ് സമീപത്ത് എത്തിയത്.

Update: 2024-01-25 06:30 GMT

കൊല്ലം: കൊല്ലത്ത് ആസ്‌ത്രേലിയന്‍ സ്വദേശിനിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈന്‍ ആണ് ഇരവിപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപത്താണ് സംഭവം. കടലില്‍ ഇറങ്ങി നില്‍ക്കുകയായിരുന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇത് അവഗണിച്ചപ്പോള്‍ യുവതിയുടെ സമീപത്തെത്തി സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Tags:    

Similar News