നഴ്‌സസ് ദിനത്തില്‍ ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങളില്‍ അന്താരാഷ്ട്ര ശില്പശാല

ഫെബ്രുവരി 28 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

Update: 2020-02-26 13:25 GMT

കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ 2020 അന്താരാഷ്ട്ര നഴ്‌സസ് വാര്‍ഷികാചരണത്തിന്റെ ഭാഗമായി കോഴിക്കോട്  ബേബി മെമ്മോറിയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ അന്താരാഷ്ട്ര ശില്പശാല. ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങള്‍ എന്ന വിഷയത്തിലാണ് ശില്പശാല നടക്കുന്നത്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 5 വരെ നടക്കുന്ന ശില്പശാലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

ശില്പശാലയുടെ ഉദ്ഘാടനം മണിപ്പാല്‍ നഴ്‌സിങ് കോളജിലെ ഡീന്‍ പ്രഫ. ഡോ. ആനിസ് ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഡോ. കെ ജി അലക്‌സാണ്ടര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്രേസി മത്തായി മുഖ്യ പ്രഭാഷണം നടത്തും.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവുമൊരുക്കുന്നുണ്ട്. 

Tags:    

Similar News