നഗ്‌ന വീഡിയോയും അയച്ചു; സ്വാമി ഗുരുപ്രസാദിനെതിരേ പീഡന പരാതിയുമായി നഴ്‌സ്

ടെക്‌സസിലെ വീട്ടില്‍ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായതെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി സ്വകാര്യ ചാനലിനോട് പറഞ്ഞു. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്‌സാപ്പില്‍ അയച്ചിട്ടുണ്ട്.

Update: 2022-07-07 03:17 GMT

കൊച്ചി: ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതി. ടെക്‌സസിലെ വീട്ടില്‍ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായതെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി സ്വകാര്യ ചാനലിനോട് പറഞ്ഞു. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്‌സാപ്പില്‍ അയച്ചിട്ടുണ്ട്.

ശിവഗിരി മഠത്തിന് കീഴില്‍ നോര്‍ത്ത് അമേരിക്കയില്‍ ആശ്രമം സ്ഥാപിക്കാന്‍ ടെക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് കൈയ്യേറ്റം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് സ്വാമി ക്ഷമ പറഞ്ഞു. സ്വാമി അടുത്തിടെ യുവതിക്ക് നഗ്‌ന വീഡിയോ അയച്ചു. നാട്ടിലെത്തിയ ശേഷം യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News