ഇന്ധനവില വര്‍ധനവ്: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടന്ന ധര്‍ണ്ണ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍ ഉദ്ഘാടനം ചെയ്തു

Update: 2021-11-24 07:14 GMT

പറവൂര്‍:പാചകവാതക വിലയും ഇന്ധന വില വര്‍ധനവും മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.


പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടന്ന ധര്‍ണ്ണ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സമര വിജയം പ്രതീക്ഷ നല്‍കുന്നതാണെന്നും ഇത്തരത്തില്‍ സര്‍ക്കാരുകളുടെ സകല മേഖലയിലുമുള്ള നികുതിക്കൊള്ളക്കെതിരെയും ശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വിമന്‍ ഇന്ത്യ പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മല്‍ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നിഷാദ് അഷ്‌റഫ് വിഷയാവതരണം നടത്തി. പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടര്‍ രൂപം കത്തിച്ചു പ്രതിഷേധ സംഗമത്തിന് സമാപനം കുറിച്ചു.മണ്ഡലം സെക്രട്ടറി സഫ ഫൈസല്‍, നേതാക്കളായ ഫിദ സിയാദ്, നസീറ ഷിജാദ്, ആഷ്‌ന റിയാസ്, ഖദീജ സലാം, സുഹറ റഫീഖ് പരിപാടിക്ക് നേതൃത്വം നല്‍കി.

Tags: