ക്ഷേത്രത്തിനുള്ളില്‍ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

Update: 2025-12-15 03:36 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്കില്‍ ക്ഷേത്രത്തിനുള്ളില്‍ 48കാരിയെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ കുസുമം ശര്‍മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സക്‌സേന എന്ന സ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ സ്ത്രീക്ക് കുത്തേറ്റതായി പോലിസിന് വിവരം ലഭിച്ചത്. തല ഉള്‍പ്പെടെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി കുത്തേറ്റ കുസുമം ശര്‍മയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറ്റകൃത്യത്തിന് പിന്നില്‍ ഒന്നിലധികം പേര്‍ പങ്കാളികളായിരിക്കാമെന്ന സംശയത്തിലാണ് പോലിസ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലിസ് അറിയിച്ചു.

Tags: