കൊച്ചി: നേവി ഉദ്യോഗസ്ഥന്‍ ആയി നടിച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈന്‍ പിടിയില്‍. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തതായും കണ്ടെത്തി. കൂടാതെ റിട്ട. പോലിസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലെ പ്രതിയുമാണ് അജ്മല്‍. മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ സംഭവം നടന്നത്.