വൈത്തിരിയിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തിരുവമ്പാടി കൊല്ലംപറമ്പില്‍ കെ കെ മനോജ് (35) എന്നാണ് യുവാവ് ലോഡ്ജില്‍ വിലാസം നല്‍കിയിരിക്കുന്നത്.

Update: 2020-02-21 14:40 GMT

കല്‍പറ്റ: വൈത്തിരി അമ്മാറയില്‍ ലോഡ്ജില്‍ മുറിയെടുത്ത യുവാവും യുവതിയും വിഷം കഴിച്ച് മരിച്ച നിലയില്‍. തിരുവമ്പാടി കൊല്ലംപറമ്പില്‍ കെ കെ മനോജ് (35) എന്നാണ് യുവാവ് ലോഡ്ജില്‍ വിലാസം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 18ന് രാവിലെ 11 മണിക്കാണ് ഇരുവരും എത്തി മുറിയെടുത്തത്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് വൈത്തിരി പോലിസ് അറിയിച്ചു.

Tags:    

Similar News