ബിജെപിയെ ഭയപ്പെടില്ല; ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കുമെന്ന് മമതാ ബാനര്‍ജി

Update: 2021-02-04 04:04 GMT

കൊല്‍ക്കത്ത: ബിജെപിയെ ഭയപ്പെടില്ലെന്നും ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നു തന്നെയും തുടച്ചു നീക്കുമെന്നും മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കളാണെന്നും അവര്‍ പറഞ്ഞു. അലിപൂര്‍ദ്വാറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.


'അസമിലും ത്രിപുരയിലും എന്താണ് നടക്കുന്നതെന്ന് നമ്മള്‍ കാണുന്നതാണ്. എന്‍ആര്‍സിയുടെ കാര്യത്തില്‍ അവര്‍ എല്ലാവരേയും ഭയന്ന നിലയിലാണുള്ളത്. എന്‍പിആര്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നാമത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല ചെയ്യാന്‍ അനുവദിക്കുകയുമില്ല' - മമത പറഞ്ഞു. ബംഗാളികളും അല്ലാത്തവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ബിഹാറികള്‍ക്കും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്കും രാജസ്ഥാനില്‍ നിന്നുള്ളവര്‍ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെയാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.


ബംഗാളികളും അല്ലാത്തവരും തമ്മില്‍ സംസ്ഥാനത്ത് ഒരുവിധത്തിലുള്ള വ്യത്യാസമില്ലെന്നും മമത വ്യക്തമാക്കി. നേരത്തെ അകത്ത് നിന്നുള്ളവര്‍ പുറത്ത് നിന്നുള്ളവര്‍ എന്ന മമതയുടെ പരാമര്‍ശം വിമര്‍ശിക്കപ്പെട്ടിരുന്നു. പുറത്തുനിന്നുള്ളവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമാണെന്നും മമത പറഞ്ഞു.




Tags: