ആറളം ഫാമില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

Update: 2022-12-25 09:02 GMT

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 13ാം ബ്ലോക്ക് പാലക്കുന്നിലാണ് ഇന്ന് പുലര്‍ച്ചയോടെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതരും പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസവും മറ്റൊരു കാട്ടാന ഇവിടെ ചരിഞ്ഞിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

Tags: