ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു

Update: 2022-07-16 03:39 GMT

തിരുവനന്തപുരം: കണ്ണൂര്‍ ആറളം ഫാമില്‍ താമസിക്കുന്ന പി എ ദാമു എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കിവരുന്ന ധനസഹായം സംബന്ധിച്ചും 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡ്, കണ്ണൂര്‍ ഐറ്റിഡിപി പ്രോജക്ട് ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: