ആറളത്തെ കാട്ടാനശല്യം: 11, 12 തിയ്യതികളില്‍ സംയുക്ത പരിശോധന

Update: 2022-08-10 08:33 GMT

കണ്ണൂര്‍: കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐടിഡിപി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആഗസ്ത് 11, 12 തിയ്യതികളില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. തുടര്‍ന്ന് അടിയന്തര റിപോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.

കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎംകെ കെ ദിവാകരന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ ജിഷാ കുമാരി, ആറളം വൈല്‍ഡ് വാര്‍ഡന്‍ പി സന്തോഷ് കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ കെ വി അനൂപ്, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ കെ ബിന്ദു, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ സുധീര്‍ നേരോത്ത്, അഖില്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: