ഗാര്‍ഹിക പീഡനത്തിന് ഭാര്യയുടെ പ്രതികാരം; ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് പട്ടിക്കിട്ടുകൊടുത്തു

കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം 49കാരനായ ഭര്‍ത്താവിന്റെ ലിംഗം ഇവര്‍ മുറിച്ച് മാറ്റി. ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Update: 2019-09-05 18:17 GMT

ഒബാറിവ്: ഭര്‍ത്താവിന്റെ ഉപദ്രവം പരിതി വിട്ടതോടെ നിഷ്ഠൂരമായി കൊലപ്പെടുത്തി ഭാര്യയുടെ പ്രതികാരം. ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരികെയെത്തിയ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ വച്ചാണ് ഉക്രെയിന്‍ സ്വദേശിയായ അലക്‌സാണ്ടറിനേയാണ് ഭാര്യ മരിയ കൊലപ്പെടുത്തിയത്.

കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം 49കാരനായ ഭര്‍ത്താവിന്റെ ലിംഗം ഇവര്‍ മുറിച്ച് മാറ്റി. ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം മുറിച്ചെടുത്ത ലിംഗം ഇവര്‍ വളര്‍ത്തു നായയ്ക്ക് നല്‍കുകയായിരുന്നു.

ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം ഇവര്‍ തന്നെയാണ് അയല്‍വാസികളോട് പറയുകയായിരുന്നു. മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന് ചുറ്റും ഇവരെ കോടാലി കൊണ്ട് വെട്ടാനോങ്ങി ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കി. സംഭവത്തില്‍ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു.




Tags:    

Similar News