പശ്ചിമേഷ്യന്‍ സംഘര്‍ഷം: തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇസ് ലാമാബാദില്‍ നടക്കും
ന്യൂഡല്‍ഹി: തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഒരു സുപ്രധാന യോഗം മാര്‍ച്ച് 30 ന് പാകിസ്താന്‍ തലസ്ഥാനമായ ഇസ് ലാമാബാദില്‍ നടക്കും.
യുഎസ്-ഇറാന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പ്രാദേശിക സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് പാകിസ്താന്‍ സ്റ്റേറ്റ് ടിവി (പിടിവി) റിപോര്‍ട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്.
ആദ്യം ഈ യോഗം തുര്‍ക്കിയില്‍ നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് പാകിസ്താനിലേക്ക് മാറ്റുകയായിരുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.