നാലുവര്‍ഷമായി അപേക്ഷിച്ചിട്ടും ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ചില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

വീടു ലഭിക്കാതിലുള്ള മനോവിഷമത്താലാണ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം പറഞ്ഞു.

Update: 2020-06-20 06:49 GMT

കല്‍പറ്റ: നാലുവര്‍ഷമായി അപേക്ഷിച്ചിട്ടും ഭവനനിര്‍മ്മാണത്തിന് സഹായം ലഭിക്കാത്തതിനെതുടര്‍ന്ന് വയനാട് പുല്‍പ്പള്ളി മുള്ളന്‍ കൊല്ലിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. വീടു ലഭിക്കാതിലുള്ള മനോവിഷമത്താലാണ് പാറക്കടവ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം പറഞ്ഞു.

പൊളിഞ്ഞ ഷെഡിലാണ് മൂന്നു കുട്ടികളടങ്ങിയ കുടുംബം ദുരിതജീവിതം നയിക്കുന്നത്. പുല്‍പ്പള്ളി പാറക്കടവിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലായിരുന്നു വിജയകുമാറും കുടുംബവും കഴിഞ്ഞിരുന്നത്.


Tags: