ആ 130 കോടിയില്‍ വയനാട് മുസ്‌ലിം യത്തീംഖാന ഹൈസ്‌കൂള്‍ അധ്യാപകനും; പ്രതിഷേധം ശക്തം

വിദ്വേഷ പ്രചാരകനായ അധ്യാപകനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കള്‍

Update: 2020-08-09 17:27 GMT

പി സി അബ്ദുല്ല

കല്‍പ്പറ്റ: വയനാട് മുസ്‌ലിം യത്തീംഖാനയുടെ ഉടമസ്ഥതയിലുള്ള ഹൈസ്‌കൂള്‍ അധ്യാപകന്റെ വിദ്വേഷ പ്രചാരണം വിവാദമാവുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങളില്‍ പരസ്യമായി പങ്കെടുത്ത അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

വയനാട് പിണങ്ങോട് ഡബ്ല്യുഎംഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ അനീഷ് നമ്പൂതിരിയുടെ സംഘപരിവാര വിധേയത്വമാണ് പ്രതിഷേധത്തിനിടയാക്കിയത്.




 

അനൂഷ് നമ്പൂതിരിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ്സുകള്‍

മുസ്‌ലിം മാനേജുമെന്റിനു കീഴിലുള്ള, പ്രത്യേകിച്ച് യത്തീമുകളുടെ ആനുകൂല്യങ്ങളാല്‍ കെട്ടിപ്പടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ട് അനീഷ് നമ്പൂതിരി മുസ്‌ലിംകള്‍ക്കെതിരായ ആര്‍എസ്എസ് പ്രചാരണങ്ങളുടെ ഭാഗമാവുന്നതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.

ബാബരി മസ്ജിന്റെ ഭൂമിയില്‍ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്ന ദിവസം അനീഷ് നമ്പൂതിരി വാട്‌സാപ്പ് സ്റ്റാറ്റസ്സായി പ്രചരിപ്പിച്ച വിദ്വേഷം വമിപ്പിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും രക്ഷിതാക്കളും നാട്ടുകാരും വയനാട് യത്തീംഖാന അധികൃതരുടെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്. രാമക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്നും മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതില്‍ അഭിമാനിക്കുന്ന 130 കോടിയില്‍ താനുമുണ്ടെന്നുമാണ് ഇയാളുടെ ഒരു സോഷ്യല്‍ മീഡിയാ സ്റ്റാറ്റസ്. 1528 ല്‍ അയോധ്യയില്‍ തങ്ങിയാണ് ബാബര്‍ ക്ഷേത്രം പൊളിച്ച് പള്ളി പണിതതെന്നാണ് മറ്റൊരു പോസ്റ്റ്. ബാബരിയുമായി ബന്ധപ്പെട്ട് മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതിനെ കളിയാക്കുകയും ഹിന്ദുത്വര്‍ ബാബരി കീഴടക്കിയതിനെ വാഴ്ത്തുകയും ചെയ്യുന്ന പോസ്റ്റുകളുമുണ്ട്.

തേജസ് പ്രസിദ്ധീകരിച്ച പരമ്പര

 കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അനീഷ് നമ്പൂതിരി സംഘപരിവാര്‍ ബന്ധമുള്ളയാളാണെന്ന് നേരത്തെ തന്നെ പലയും പരാതിപ്പെട്ടിരുന്നു. സ്‌കൂളിലെ ഇയാളുടെ സമീപനത്തില്‍ ആര്‍എസ്എസ് ബന്ധം പലപ്പോഴും മറനീങ്ങിയിരുന്നതായി ബന്ധപ്പെട്ടവര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

വയനാട് മുസ്‌ലിം യത്തീംഖാനയുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപക നിയമനത്തിലടക്കം അര്‍ഹരായ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് തലവരിപ്പണം വാങ്ങി ഇതര വിഭാഗങ്ങളെ നിയമിക്കുന്നത് നേരത്തെ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. 2007ല്‍ തേജസ് ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്താപരമ്പരയിലൂടെ ഡബ്ല്യു എംഒ യില്‍ അരങ്ങേറുന്ന സമുദായ വാണിഭത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വന്നതോടെ യത്തീംഖാനയുടെ നട്ടെല്ലായ ഗള്‍ഫ് കമ്മിറ്റികളില്‍ നിന്നടക്കം പ്രതിഷേധമുയര്‍ന്നു. സമുദായവികാരം കാറ്റില്‍ പറത്തി ആ കാലയളവില്‍ നടന്ന വഴിവിട്ട നിയമനങ്ങളിലാണ് അനീഷ് നമ്പൂതിരിയും ഇടം നേടിയത്.  

Tags:    

Similar News