ഒഡീഷയില്‍ റോഡ് പണിക്കെത്തിച്ച വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; പിന്നില്‍ മാവോവാദികളാണെന്ന് അധികൃതര്‍

രണ്ട് ജെസിബികള്‍, ഒരു റോളര്‍, ഒരു മിക്‌സ്ചര്‍ മെഷീന്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. അധികൃതര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും പറയുന്നു.

Update: 2020-01-23 02:11 GMT

റയഗട: ഒഡീഷയിലെ റയഗടയില്‍ റോഡ് പണിക്കെത്തിച്ചിരുന്ന യന്ത്രസാമഗ്രഹികള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. ഏതാനും സാധനസാമഗ്രഹികള്‍ തീപിടിച്ചു നശിച്ചു. ഒഡീഷയിലെ നിയാമഗിരി പ്രദേശത്താണ് സംഭവം. അക്രമത്തിനു പിന്നില്‍ മാവോവാദികളാണെന്ന് അധികൃതര്‍ ആരോപിച്ചു. റോഡ് പണി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

രണ്ട് ജെസിബികള്‍, ഒരു റോളര്‍, ഒരു മിക്‌സ്ചര്‍ മെഷീന്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. വധഭീഷണി മുഴക്കിയതായും പറയുന്നു. അധികൃതര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും പറയുന്നു.

Tags:    

Similar News