പൗരത്വ നിയമത്തിനെതിരേ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി അംഗങ്ങള്‍ പ്രമേയം കീറി പ്രതിഷേധിച്ചു

ബിജെപി അംഗങ്ങളായ ദാസന്‍ കുരിയാടി, പി സിന്ധു എന്നിവരാണ് നഗരസഭ അവതരിപ്പിച്ച പ്രമേയത്തിനെതിരേ രംഗത്ത് വന്നത്.

Update: 2019-12-28 09:03 GMT

വടകര: മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടകര നഗരസഭ പ്രമേയം പാസാക്കി. രണ്ട് ബിജെപി അംഗങ്ങള്‍ ഒഴികെ മുഴുവന്‍ കൗണ്‍സിലര്‍മാരും പ്രമേയത്തെ അനുകൂലിച്ചു.

ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയം കീറിയെറിഞ്ഞ് വിയോജന കുറിപ്പ് രേഖപ്പെടുത്തി. ബിജെപി അംഗങ്ങളായ ദാസന്‍ കുരിയാടി, പി സിന്ധു എന്നിവരാണ് നഗരസഭ അവതരിപ്പിച്ച പ്രമേയത്തിനെതിരേ രംഗത്ത് വന്നത്. കോഴിക്കോട് കോര്‍പറേഷനിലും ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Tags: