കുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Update: 2022-06-26 12:44 GMT

മലപ്പുറം: കുന്നുംപുറത്തിനും കാക്കാടമ്പുറത്തിനും ഇടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പറമ്പില്‍ പീടിക കാടപ്പടി സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ ഒരാളെ കോട്ടയ്ക്കലിലെ അല്‍മാസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Tags:    

Similar News