രണ്ട് എന്‍ഡിടിവി റിപോര്‍ട്ടര്‍മാരെ ഹിന്ദുത്വര്‍ തല്ലിച്ചതച്ചു; മോചിപ്പിച്ചത് ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷം

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിടിവിയിലെ സഹപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു.

Update: 2020-02-25 11:37 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എന്‍ഡിടിവിയുടെ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഹിന്ദുത്വര്‍ തല്ലിച്ചതച്ചു. അരവിന്ദ് ഗുണശേഖര്‍, സൗരഭ് ശുക്ല എന്നിവരെയാണ് അക്രമികള്‍ പിടികൂടി തല്ലിച്ചതച്ചത്. ഒടുവില്‍ 'നമ്മുടെ ആളുകള്‍(ഹിന്ദു)ആണെന്ന് തിരിച്ചറിഞ്ഞാണ് വിട്ടയച്ചതെന്ന് എന്‍ഡിടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ നിധി റസ്ദാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിടിവിയിലെ സഹപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നേരിട്ടുതന്നെ റിപോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഇരുവരും ഹിന്ദുത്വ അക്രമികുടെ പിടിയില്‍ അകപ്പെടുന്നത്. അക്രമികള്‍ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ ഇരുവരും പുറത്തുവിട്ടിരുന്നു.

ഡല്‍ഹിയില്‍ നടന്നുവരുന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ കഴിഞ്ഞ ദിവസമാണ് ഹിന്ദുത്വര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണങ്ങളില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. 

Tags:    

Similar News