കൊവിഡ് 19: കനേഡിയന്‍ പ്രധാനമന്ത്രിയും ഭാര്യയും ഐസലേഷനില്‍; സ്പാനിഷ് വനിതാ മന്ത്രിക്കും വൈറസ് ബാധ

നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം.

Update: 2020-03-12 17:25 GMT

ടൊറാന്റോ: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും ഐസലേഷനില്‍. ഭാര്യ സോഫിക്ക് പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം. ഡോക്ടര്‍മാരുടെ നിര്‍ശേപ്രകാരം ഇദ്ദേഹം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹം നിര്‍വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയത്.കനേഡിയയില്‍ ഇതുവരെ 103 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സ്പാനിഷ് വനിതാ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഉപപ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


Tags:    

Similar News