ട്രൈബല്‍ സര്‍വ്വകലാശാല പ്രവേശന പരീക്ഷ കേന്ദ്രം കേരളത്തില്‍ പുനസ്ഥാപിച്ചു; വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങള്‍

Update: 2020-06-25 13:59 GMT

ഡല്‍ഹി/മലപ്പുറം: മധ്യപ്രദേശ് ആസ്ഥാനമായ ഇന്ദിരഗാന്ധി ദേശീയ െ്രെടബല്‍ സര്‍വ്വകലാശാല (ഐജിഎന്‍ടിയു) കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു കൊണ്ട് ഉത്തരവിറക്കി. കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന രണ്ടാമത്തെ ജില്ല വയനാടായിട്ടും വരുന്ന അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനാ പരീക്ഷാ കേന്ദ്രം ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമായി ചുരുക്കിയ സര്‍വ്വകലാശാല നടപടി ചോദ്യം ചെയ്ത് പികെ കുഞ്ഞലിക്കുട്ടി എംപി കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്ക് കത്തയച്ചിരുന്നു.

തുടര്‍ന്നാണ് നടപടി. വയനാട്ടിലെ പരീക്ഷാ കേന്ദ്ര നിര്‍ത്തലാക്കിയ നടപടിയെ എംപി കത്തില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് സര്‍വ്വകലാശാല പ്രവേശന പരീക്ഷാ കോഡിനേറ്റര്‍ അറിയിച്ചു. കേരളം കൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു. മൈസൂര്‍, വിജയവാഡ, മധുരൈ, ഹൈദരബാദ് എന്നിവിടങ്ങളിലും പുതിയ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 25 വരെ നീട്ടി. ഏത് രീതിയിലാണ് പരീക്ഷ നടക്കുക എന്നത് വഴിയേ വ്യക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News