കശ്മീരില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു

ഫിറോസ്പൂര്‍ ഡിവിഷനില്‍ 10 നും 3 നും ഇടയില്‍ രണ്ട് ട്രയിനുകളാണ് സര്‍വ്വീസ് നടത്തുക.

Update: 2019-11-11 13:58 GMT

ഫിറോസ്പൂര്‍: മൂന്നു മാസത്തിനു ശേഷം കശ്മീരില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു. ആഗസ്റ്റ് 5 ന് സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് മുഴുവന്‍ ട്രയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചത്. വടക്കന്‍ കശ്മീരിലെ ബാരമുള്ള മുതല്‍ തെക്കന്‍ കശ്മീരിലെ ബനിഹാള്‍ വരെയുള്ള പ്രദേശത്താണ് ട്രയിന്‍ വീണ്ടും ഓടിത്തുടങ്ങുക.

കശ്മീര്‍ റെയില്‍വേ പോലിസ് ഗതാഗതം പുനരാരംഭിക്കുന്നതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഫിറോസ്പൂര്‍ ഡിവിഷനില്‍ 10 നും 3 നും ഇടയില്‍ രണ്ട് ട്രയിനുകളാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ 12 മുതലായിരിക്കും ഗതാഗതം പുനരാരംഭിക്കുകയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തിനുള്ളില്‍ ട്രാക്കുകളിലെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കണമെന്ന് കശ്മീര്‍ ഡിവിഷണല്‍ കമ്മീഷ്ണര്‍ ബഷീര്‍ അഹ്മദ് ഖാന്‍ നിര്‍ദേശിച്ചിരുന്നു. അവര്‍ സുരക്ഷാ സര്‍ട്ടിഫിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ആഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനുശേഷം കശ്മീരില്‍ ആരംഭിച്ച കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. 

Tags:    

Similar News