മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Update: 2022-08-29 07:58 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളി ടൗണില്‍ വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലിസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നിര്‍ദേശാനുസരണം പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ മനോജും സംഘവും പുല്‍പ്പള്ളി ടൗണില്‍ കാറില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടിയത്.

താമരശ്ശേരി കൂടത്തായി ബസാര്‍ കളപ്പുരയ്ക്കല്‍ വീട് കെ സി വിവേക് (26), വേലിയമ്പം ഭൂതാനം വേര്‍ക്ലാമ്പില്‍ ലിബിന്‍ രാജന്‍ (26), വേലിയമ്പം കൊട മൂരാട്ട് വീട് അഖില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 2.2 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി.

ഇവര്‍ സഞ്ചരിച്ച കെഎല്‍ 07 സിക്യു 5837 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂനിയര്‍ എസ്‌ഐ നിഖില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ് തുടങ്ങിയവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News