ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Update: 2023-01-06 03:30 GMT

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രമേശന്‍, ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.

വീട്ടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ മൂവരേയും കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. കിടപ്പുമുറിയുടെ തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയുമുണ്ടായിരുന്നു. രമേശനും സുലജ കുമാരിക്കും ഒരു മകന്‍ കൂടിയുണ്ട്. ഇന്നലെ ഈ മകന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗള്‍ഫില്‍ ജോലിചെയ്യുന്ന രമേശന്‍ നാട്ടിലെത്തിയത്. ഇവര്‍ക്ക് നിരവധി സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News