മോഷണമുതല്‍ കള്ളന്‍ തിരികെ തന്നോ?; റഫേല്‍ രേഖകളില്‍ കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം

ബുധനാഴ്ച പറയുന്നു രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന്. വെള്ളിയാഴ്ചയാകുമ്പോള്‍ രേഖകള്‍ ഫോട്ടോകോപ്പിയാണ് എന്നായി. വ്യാഴാഴ്ച തന്നെ കള്ളന്‍ മോഷ്ടിച്ച മുതല്‍ തിരികെ ഏല്‍പ്പിച്ചെന്നാണ് തനിക്ക് തോന്നുന്നതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

Update: 2019-03-09 09:16 GMT

ന്യൂഡല്‍ഹി: റഫേല്‍ രേഖകള്‍ മോഷണം പോയെന്ന വാദം വിവാദമായതോടെ നിലപാട് തിരുത്തിയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വിവാദമായപ്പോള്‍ മോഷണവസ്തു കള്ളന്‍ തിരികെ ഏല്‍പ്പിച്ചോ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.ബുധനാഴ്ച പറയുന്നു രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന്. വെള്ളിയാഴ്ചയാകുമ്പോള്‍ രേഖകള്‍ ഫോട്ടോകോപ്പിയാണ് എന്നായി. വ്യാഴാഴ്ച തന്നെ കള്ളന്‍ മോഷ്ടിച്ച മുതല്‍ തിരികെ ഏല്‍പ്പിച്ചെന്നാണ് തനിക്ക് തോന്നുന്നതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

റഫേല്‍ രേഖകള്‍ മോഷണം പോയെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയില്‍ ആദ്യം പറഞ്ഞത്. വിവാദമായതോടെ റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുന:പരിശോധനാഹര്‍ജിയില്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നിലപാട് മാറ്റി. പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ മോഷണം പോയി എന്ന് സുപ്രിംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് തെറ്റാണ്. രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂര്‍ണമായും തെറ്റാണ് എന്നായിരുന്നു കെ കെ വേണുഗോപാല്‍ പറഞ്ഞത്.

യഥാര്‍ഥ രേഖകളുടെ ഫോട്ടോകോപ്പി പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.

Tags:    

Similar News