ജനല്‍ തുറന്ന് കാലില്‍ നിന്നും പാദസ്വരം കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിനു ശേഷം പിടിയില്‍

Update: 2021-11-15 11:01 GMT

മലപ്പുറം: വീടിന്റെ ജനല്‍ തുറന്ന് സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിന് ശേഷം പിടിയില്‍. പൊന്നാനി വെളിയങ്കോട് ചാലില്‍ ഹൗസില്‍ മുഹ്‌സിന്‍(35) ആണ് പിടിയിലായത്. താനൂര്‍ നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്തുള്ള പള്ളിപ്പാട്ട് അനീസിന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. ബെഡ് റൂമിന്റെ ജനവാതില്‍ തുറന്ന് അനീസിന്റെ ഭാര്യയുടെ കാലില്‍ നിന്ന് മൂന്ന് പവന്റെ പാദസ്വരവും ജനലിന് അരികില്‍ വച്ചിരുന്ന മൊബൈല്‍ ഫോണുമാണ് ഇയാള്‍ കവര്‍ന്നത്.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം താനൂര്‍ സിഐ ജീവന്‍ ജോര്‍ജ്, എസ്‌ഐ ശ്രീജിത്ത്, എസ്‌ഐ അഷ്‌റഫ്, സിപിഒമാരായ സലേഷ്, സബറുദ്ധീന്‍, റീന നവീന്‍ ബാബു, അഭിമന്യു, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

കളവു നടത്തിയ ശേഷം നിരന്തരം സ്ഥലം മാറി വിവിധ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്ന പ്രതിയെ മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ താനൂര്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴ് മാസത്തിനു ശേഷം പിടികൂടിയത്. പ്രതി മോഷ്ടിച്ച സ്വര്‍ണഭരണം തിരൂര്‍ ഉള്ള ജ്വല്ലറിയില്‍ വില്‍പന നടത്തിയതായും കണ്ടെത്തി.

Tags:    

Similar News