പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ 1 മുതല്‍ തിയ്യറ്ററുകള്‍ തുറക്കും

Update: 2020-09-27 02:07 GMT

കൊല്‍ക്കൊത്ത: കൊവിഡ് നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമാശാലകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 1 മുതലാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സിനിമാശാലകള്‍ക്കു പുറമെ, നാടകതിയ്യറ്ററുകള്‍, നൃത്തശാലകള്‍, സംഗീതശാലകള്‍ എന്നിവയ്ക്കും തുറക്കാന്‍ അനുമതിയുണ്ട്.

അതേസമയം അമ്പത് പേരോ അതില്‍ കുറവോ ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. സാമൂഹിക അകലം പാലിക്കുകയും വേണം.

Similar News