വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ യുവാവ് മരിച്ചു

ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി പാലോട്ടില്‍ ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി (26) ആണ് മരിച്ചത്.

Update: 2020-07-22 11:24 GMT

കാളികാവ്: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ യുവാവ് മരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി പാലോട്ടില്‍ ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി (26) ആണ് മരിച്ചത്.

19 ദിവസമായി വീട്ടില്‍ തനിച്ച് നിരീക്ഷണത്തിലായിരുന്നു. ദുബയില്‍ നിന്ന് ഈ മാസം നാലിനാണ് നാട്ടിലെത്തിയത്. പോലിസെത്തി കതക് പൊളിച്ചാണ് അകത്ത് കടന്നത്. പരിശോധനക്ക് ശേഷം മൃതദേഹം കബറടക്കും.

Tags:    

Similar News