കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Update: 2019-10-12 04:56 GMT

കോഹിനൂര്‍(മലപ്പുറം): മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണിത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. വൈകാതെ അന്വേഷണ സംഘം മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.


Tags:    

Similar News