മരണ വീട്ടില്‍ കള്ളന്‍ കയറി

ഇന്നു രാവിലെ ആറോടെ സഹോദര പുത്രന്‍ വിവേക് വീട് തുറക്കാനെത്തിയപ്പോഴാണ് കള്ളന്‍ കടന്ന വിവരം അറിയുന്നത്. പിന്‍ഭാഗത്തെ അടുക്കള വാതിലും ഉള്ളിലെ വാതിലും പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്.

Update: 2019-06-29 12:20 GMT

പരപ്പനങ്ങാടി: ഇന്ന് നിര്യാതനായ തെന്നാരംവാക്കയില്‍ രാധാകൃഷ്ണന്റെ വീട്ടില്‍ കള്ളന്‍ കയറി. രാധാകൃഷ്ണനും കുടുംബവും ചികില്‍സയുമായി ബന്ധപെട്ടു കുറച്ചു ദിവസങ്ങളിലായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ ആറോടെ സഹോദര പുത്രന്‍ വിവേക് വീട് തുറക്കാനെത്തിയപ്പോഴാണ് കള്ളന്‍ കടന്ന വിവരം അറിയുന്നത്. പിന്‍ഭാഗത്തെ അടുക്കള വാതിലും ഉള്ളിലെ വാതിലും പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്.

കള്ളന്‍ കയറിയതറിഞ്ഞതിനു പിന്നാലെയാണ് ഗൃഹനാഥന്റെ മരണ വാര്‍ത്തയും എത്തിയത്. അതുകൊണ്ടുതന്നെ വിലപെട്ട സാധനങ്ങള്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു സ്വര്‍ണ മോതിരം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. പരപ്പനങ്ങാടി പോലിസിനെ വിവരം അറിയിച്ചതനുസരിച്ചു സ്ഥലതെത്തിയ പോലിസ് കേസ് എടുത്തു അന്വേഷിച്ചു വരുന്നു. രാധാകൃഷ്ണന്റെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

Tags: