മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് രാഷ്ട്രപതി കൈമാറി

സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു

Update: 2019-05-25 18:00 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൈമാറി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കത്ത് കൈമാറിയത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തിയ്യതിയും സമയവും നിര്‍ദേശിക്കാനും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നേതാക്കളായ രാജ്‌നാഥ് സിങ്, നിഥിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദല്‍, നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍, ഉദ്ധവ് താക്കറെ, കെ പളനിസാമി, കോണ്‍റാഡ് സാങ്മ തുടങ്ങിയവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി അറിയിച്ചുള്ള കത്ത് നേതാക്കള്‍ രാഷ്ട്രപതിക്കു കൈമാറി. എംപിമാരുടെ പിന്തുണക്കത്തും രാഷ്ട്രപതിക്കു കൈമാറി. ശനിയാഴ്ച വൈകീട്ടാണ് നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്.



Tags:    

Similar News