കേരളത്തില്‍ ലൗജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് ഉള്ളത്; സ്ത്രീ സുരക്ഷയില്‍ വിവാദ പരാമര്‍ശവുമായി വട്ടിയൂര്‍ക്കാവ് എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ വിവാദ പരാമര്‍ശവുമായി വട്ടിയൂര്‍ക്കാവ് എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. കേരളത്തില്‍ ലൗജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ.
ഒരു പോലിസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഡിജിപി പോലും കൂടെ നിന്നില്ലെന്നും അവര്‍ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പോലിസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.