വീണുകിട്ടിയ സ്വര്‍ണാഭരണം പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് ബസ് കണ്ടക്ടര്‍ മാതൃകയായി

ചെറുകുളമ്പ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിബിന്‍ താജിന്റെ ആഭരണമാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ നഷ്ടപ്പെട്ടത്. ബസ്സില്‍ നിന്നും സ്വര്‍ണ്ണാഭരണം ലഭിച്ച ഹരിദാസ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ എത്തി തനിക്ക് വീണു കിട്ടിയ ആഭരണം സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Update: 2020-01-28 12:46 GMT

പെരിന്തല്‍മണ്ണ: ബസ്സില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണാഭരണം പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് പെരിന്തല്‍മണ്ണകോട്ടക്കല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍കിങ് ബസ്സിലെ കണ്ടക്ടര്‍ ചെരക്കാപറമ്പ് സ്വദേശി ഹരിദാസ് മാതൃകയായി. ചെറുകുളമ്പ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിബിന്‍ താജിന്റെ ആഭരണമാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ നഷ്ടപ്പെട്ടത്. ബസ്സില്‍ നിന്നും സ്വര്‍ണ്ണാഭരണം ലഭിച്ച ഹരിദാസ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ എത്തി തനിക്ക് വീണു കിട്ടിയ ആഭരണം സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയും മറ്റും നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയ ഉടമക്ക് ഹരിദാസ് ആഭരണം കൈമാറി.


Tags:    

Similar News