മുസ്ലിം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് ബിജെപി എംഎല്‍എ

Update: 2019-01-18 14:42 GMT
ഹൈദ്രാബാദ്: അഹിന്ദുവായ പ്രൊ ടൈം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് തെലങ്കാനയിലെ ബിജെപി എംഎല്‍എ. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രൊ ടൈം സ്പീക്കറായി നിയമിച്ച ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംഎല്‍എയും പാര്‍ട്ടി നേതാവുമായ മുംതാസ് അഹമ്മദ് ഖാന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്ന്

ബിജെപി എംഎല്‍എ ടി രാജാ സിങ് നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു രാജാ സിങ് വിട്ട് നില്‍ക്കുകയായിരുന്നു.

എഐഎംഐഎം എന്ന ഹിന്ദു വിരുദ്ധ പാര്‍ട്ടിയിലെ അംഗമാണ് പ്രോ ടൈം സ്പീക്കര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദുകളെ ബഹുമാനിക്കുന്നില്ലെന്ന് രാജാ സിങ് പറഞ്ഞു. ഹിന്ദു സംസ്‌കാരത്തെയും വികാരത്തെയും മാനിക്കുന്നില്ല. അവര്‍ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഭാരത മാതാ കീ ജയ്, വന്ദേമാതരം എന്നിവ പറയാന്‍ അവരുടെ നേതാക്കള്‍ ഇതു വരെ തയ്യാറായിട്ടില്ല. അവര്‍ അത് പറയാന്‍ തയ്യാറാകുന്ന പക്ഷം പ്രൊ ടൈം സ്പീക്കറിന് മുമ്പില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി എംഎല്‍എയുടെ വാദം.

രണ്ടു ദിവസത്തിനകം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറിന്റെ ചേംബറില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News