എസ്ഡിപിഐ പിന്തുണച്ചു; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസ്സായി

Update: 2021-09-13 12:22 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ നിലപാടെടുത്തതോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എസ്ഡിപിഐ അംഗങ്ങളടക്കം 15 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ജയിച്ചുവന്ന ഒരു കൗണ്‍സിലര്‍ കോണ്‍ഗ്രസ് വിട്ടതോടെ പിന്തുണ 13ആയി കുറഞ്ഞു. നഗരസഭയില്‍ എല്‍ഡിഎഫിന് 9ഉം എസ്ഡിപിഐക്ക് 5ഉം അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എസ്ഡിപിഐയും വിമത കോണ്‍ഗ്രസ് കൗണ്‍സിലറും പിന്തുണച്ചതോടെ അവിശ്വാസപ്രമേയത്തിനനുകൂലമായി 15 വോട്ട് ലഭിച്ചു. തുടര്‍ന്നാണ് അവിശ്വാസ പ്രമേയം പാസ്സായത്. അന്‍സല്‍ന പരീക്കുട്ടിയാണ് വിമത കൗണ്‍സിലര്‍.

യുഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ വോട്ടടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഈരാറ്റുപേട്ട നഗരസഭ മുന്‍ ഭരണ നേതൃത്വത്തിന്റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകള്‍ക്കെതിരെയാണ് പാര്‍ട്ടി നിലപാട് സ്വീകരിച്ചതെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് സി എച്ച് ഹസീബ് പറഞ്ഞു. 

Tags:    

Similar News