പ്ലസ്ടു വിദ്യാര്‍ഥിനിയെ ടിക് ടോക് ക്യാംപിന് വിളിച്ചുവരുത്തി പീഡനം: യുവാവ് അറസ്റ്റില്‍

ആലപ്പുഴ നൂറനാട്ടെ അരുണ്‍ നിവാസില്‍ എസ്.അരുണിനെയാണ് (20) കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2019-10-29 03:21 GMT

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കാനുള്ള 'ടിക് ടോക്' സംബന്ധിച്ച പരിശീലന ക്യാംപില്‍ പങ്കെടുപ്പിക്കാനെന്ന പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്തെത്തിച്ചു പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട്ടെ അരുണ്‍ നിവാസില്‍ എസ്.അരുണിനെയാണ് (20) കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

ടിക് ടോക് വിഡിയോ വഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയെ അരുണ്‍ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുന്‍പു മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ ലിജില്‍ നിവാസില്‍ എം.ലിജിലിനെയും (26), ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചതിനു സുഹൃത്ത് ശിവപുരം കരുന്നിയിലെ എമ്പയില്‍ ഹൗസില്‍ കെ.സന്തോഷിനെയും (29) അറസ്റ്റ് ചെയ്തിട്ടുണ്ട്.


Tags:    

Similar News