ചത്തിസ്ഗഢില്‍ മാവോവാദി-പോലിസ് ഏറ്റുമുട്ടലില്‍ ഒരു സൈനികന് വെടിയേറ്റു

പ്രദേശത്ത് തിരച്ചിലും വെടിവയ്പും തുടരുന്നതായാണ് റിപോര്‍ട്ട്.

Update: 2020-02-26 10:22 GMT

നാരായണ്‍പൂര്‍: ചത്തിസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റു മുട്ടലില്‍ പ്രത്യേക സുരക്ഷാസേനയിലെ ഒരു സൈനികന് പരിക്കേറ്റു. ചത്തിസ്ഗഢിലെ നാരായണ്‍പൂരില്‍ പുസ്പല്‍ വില്ലേജില്‍ നടന്ന വെടിവെപ്പിലാണ് സൈനികന്റെ കാലില്‍ പരിക്കേറ്റത്.

പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ റായ്പൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് തിരച്ചിലും വെടിവയ്പും തുടരുന്നതായാണ് റിപോര്‍ട്ട്. 

Tags:    

Similar News